മൺട്രിയോൾ : നഗരവാസികൾക്ക് ഇനി പോർട്ടർ എയർലൈൻസിനൊപ്പം ന്യൂയോർക്ക് മെട്രോപൊളിറ്റൻ ഏരിയയിലേക്ക് പറന്നിറങ്ങാം. ജൂൺ 1 മുതൽ, മൺട്രിയോൾ ട്രൂഡോ ഇൻ്റർനാഷണൽ എയർപോർട്ടിനും (YUL) നെവാർക്ക് ലിബർട്ടി ഇൻ്റർനാഷണൽ എയർപോർട്ടിനും (EWR) ഇടയിൽ പുതിയ സർവീസ് ആരംഭിക്കുമെന്ന് പോർട്ടർ എയർലൈൻസ് പ്രഖ്യാപിച്ചു. തുടക്കത്തിൽ ദിവസേന ഒരു റൗണ്ട് ട്രിപ്പ് സർവീസ് ആയിരിക്കും നടത്തുക. തുടർന്ന് വേനൽക്കാലത്ത് ഇത് ദിവസത്തിൽ രണ്ടുതവണയായി വർധിപ്പിക്കും. പ്രീമിയം ഇൻ-ഫ്ലൈറ്റ് സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പോർട്ടറിൻ്റെ 78 സീറ്റുകളുള്ള ഡി ഹാവിലാൻഡ് ഡാഷ് 8-400 വിമാനമാണ് റൂട്ടിൽ സർവീസ് നടത്തുക.

അമേരിക്കയിലേക്കുള്ള യാത്ര കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഈ വസന്തകാലത്ത് ടൊറൻ്റോ പിയേഴ്സൺ (YYZ) – ലാഗ്വാർഡിയ (LGA) റൂട്ടിൽ സർവീസ് ആരംഭിക്കുമെന്നും പോർട്ടർ എയർലൈൻസ് അറിയിച്ചു. പോർട്ടറിൻ്റെ ഡാഷ് 8-400 വിമാനമായിരിക്കും ഈ റൂട്ടിലും സർവീസ് നടത്തുക.