Wednesday, October 15, 2025

പുതിയ കരാർ അംഗീകരിച്ച് കെബെക്ക് ഡേകെയർ ജീവനക്കാർ

Quebec daycare workers agree to new contract

മൺട്രിയോൾ : പ്രവിശ്യാ സർക്കാരുമായി പുതിയ കരാറിൽ എത്തി കെബെക്ക് ഡേകെയർ ജീവനക്കാർ. എഫ്‌ടിക്യുവിൽ അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന സിൻഡിക്കറ്റ് കെബെക്കോയിസ് ഡെസ് എംപ്ലോയീസ് ഡി സർവീസിലെ അംഗങ്ങളിൽ 80% പേരും കരാർ അംഗീകരിച്ചതായി യൂണിയൻ അറിയിച്ചു. എല്ലാ സർക്കാർ ജീവനക്കാർക്കും ലഭിക്കുന്നത് പോലെ അഞ്ച് വർഷത്തിനുള്ളിൽ 17.4% വേതന വർധന ഡേകെയർ ജീവനക്കാർക്കും പുതിയ കരാർ പ്രകാരം ലഭിക്കും. ഇതോടെ ഒരു അധ്യാപകൻ്റെ ശമ്പളം, ശമ്പള സ്കെയിലിൻ്റെ ആദ്യ ഘട്ടത്തിൽ, മണിക്കൂറിന് 21.60 ഡോളറിൽ നിന്നും 25.15 ഡോളറായി ഉയരും.

പ്രവിശ്യ സർക്കാരുമായി ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ തൊഴിലാളികൾ അംഗീകരിക്കുന്ന മൂന്നാമത്തെ കരാറാണിത്, CSQ-യുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഫെഡറേഷൻ ഡെസ് ഇൻ്റർവെനൻ്റസ് എൻ പെറ്റൈറ്റ് എൻഫാൻസിലെ 66% പേരും എഫ്ടിക്യുവിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സിൻഡിക്കറ്റ് ഡെസ് മെറ്റല്ലോസിലെ 100% അംഗങ്ങളും കരാറിന് അനുകൂലമായി വോട്ട് ചെയ്തു. എന്നാൽ, CSN-ൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള Fédération de la santé et des Services sociaux ഇതുവരെ കെബെക്ക് സർക്കാരുമായി കരാറിൽ എത്തിയിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!