ഓട്ടവ : കാനഡയിൽ ജനുവരിയിലെ വീടുകളുടെ വിൽപ്പന മുൻ വർഷത്തെ അപേക്ഷിച്ച് 2.9% ഉയർന്നതായി കനേഡിയൻ റിയൽ എസ്റ്റേറ്റ് അസോസിയേഷൻ (CREA) റിപ്പോർട്ട് ചെയ്തു. എന്നാൽ, അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്ക നിലനിൽക്കുന്നതിനാൽ വിൽപ്പന മാസാവസാനം കുറഞ്ഞതായും അസോസിയേഷൻ അറിയിച്ചു. അതേസമയം 2024 ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയിലെ വിൽപ്പന 3.3% കുറഞ്ഞിട്ടുണ്ട്.

2024 ജനുവരിയിൽ നിന്ന് 1.1% വർധിച്ച് ഒരു വീടിൻ്റെ ശരാശരി വില ജനുവരിയിൽ 670,064 ഡോളറായി ഉയർന്നു. എന്നാൽ, പുതുതായി ലിസ്‌റ്റ് ചെയ്‌ത പ്രോപ്പർട്ടികളുടെ എണ്ണം മാസം തോറും 11% വർധിച്ചു. കോവിഡ് മഹാമാരിക്കാലത്ത് ഉണ്ടായ വിൽപ്പനയിലെ ചാഞ്ചാട്ടം ഒഴികെ, ഏറ്റവും വലിയ പ്രതിമാസ വർധനയാണിതെന്നും CREA അറിയിച്ചു.