ടൊറൻ്റോ : കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് നഗരത്തിലെ പല ഭാഗങ്ങളിലും അതിശൈത്യ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ ഗ്രേറ്റർ ടൊറൻ്റോയിലെയും ഹാമിൽട്ടൺ മേഖലയിലെയും നിരവധി സ്കൂൾ ബസുകൾ റദ്ദാക്കി.
ദുർഹം മേഖല
മോശമായ കാലാവസ്ഥ കാരണം ദുർഹം സ്കൂൾ ഡിസ്ട്രിക്റ്റിലെ ബ്രോക്ക് ഏരിയ സ്കൂളുകളിലേക്കുള്ളതും (സോൺ 1) ദുർഹം കാത്തലിക് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡും ബസുകൾ ഇന്ന് റദ്ദാക്കി.

പീൽ മേഖല
ഡഫറിൻ കൗണ്ടിയിൽ RF ഹാൾ സെക്കൻഡറി സ്കൂളിലേക്കുള്ള എല്ലാ സ്കൂൾ ബസ് ഗതാഗതവും ഇന്ന് റദ്ദാക്കിയതായി പീൽ റീജനൽ സ്റ്റുഡൻ്റ് ട്രാൻസ്പോർട്ടേഷൻ പറയുന്നു. അതേസമയം സോൺ 1, 2, 3 എന്നിവിടങ്ങളിലെ മറ്റെല്ലാ സ്കൂൾ ബസുകളും ഇന്ന് പതിവ് പോലെ സർവീസ് നടത്തും.