Monday, August 18, 2025

പിഎൻപി ഡ്രോ: ഇൻവിറ്റേഷൻ നൽകി ആൽബർട്ട

PNP Draw: Alberta issues invitation

ഓട്ടവ : ഈ വർഷത്തെ ആദ്യ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) നറുക്കെടുപ്പിൽ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ആൽബർട്ട. അഡ്വാൻ്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP) വഴി പ്രൊഫഷണൽ കഴിവുകളും അനുഭവപരിചയവും കൂടാതെ ആൽബർട്ടയുമായുള്ള ബന്ധവും പരിഗണിച്ചാണ് ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയത്.

2025 ഫെബ്രുവരി 3-നും 6-നും ഇടയിൽ റൂറൽ റിന്യൂവൽ സ്‌ട്രീം, ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത്‌വേ (എക്‌സ്‌പ്രസ് എൻട്രി), ഡെഡിക്കേറ്റഡ് ഹെൽത്ത്‌കെയർ പാത്ത്‌വേ (നോൺ-എക്‌സ്‌പ്രസ് എൻട്രി) മൂന്ന് നറുക്കെടുപ്പുകളിലൂടെ മൊത്തം 308 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഫെബ്രുവരി 3-ന് നടന്ന റൂറൽ റിന്യൂവൽ സ്‌ട്രീം നറുക്കെടുപ്പിലൂടെ 190 ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. ഈ നറുക്കെടുപ്പിൽ പരിഗണിക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് 68 സ്കോർ ആവശ്യമായിരുന്നു. രണ്ടാം നറുക്കെടുപ്പ് ഫെബ്രുവരി അഞ്ചിന് ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത്‌വേ (എക്‌സ്‌പ്രസ് എൻട്രി) വഴി 70 അപേക്ഷകർക്കും ഇൻവിറ്റേഷൻ നൽകി. ഫെബ്രുവരി 6-ന് നടന്ന ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത്‌വേ (നോൺ-എക്സ്പ്രസ് എൻട്രി) നറുക്കെടുപ്പിൽ 48 അപേക്ഷകർക്കാണ് ഇൻവിറ്റേഷൻ നൽകിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!