Thursday, March 12, 2026

സാങ്കേതിക പ്രശ്നം: REM സർവീസ് തടസ്സപ്പെട്ടു

REM service disruptions continue amid weather and technical issues

മൺട്രിയോൾ : സാങ്കേതിക പ്രശ്നത്തെ തുടർന്ന് ചൊവ്വാഴ്ച രാവിലെയും റിസോ എക്സ്പ്രസ് മെട്രോപൊളിറ്റൻ (REM) സർവീസ് തടസ്സപ്പെട്ടു. സ്വിച്ച് തകരാർ ബ്രോസാർഡിനും ഗാരെ സെൻട്രലിനും ഇടയിലും സർവീസ് തടസപ്പെട്ടിട്ടുണ്ട്. യാത്രക്കാരെ സഹായിക്കുന്നതിനായി ഷട്ടിൽ ബസ് സർവീസ് ഒരുക്കിയിട്ടുണ്ട്.

സർവീസ് പുനഃസ്ഥാപിക്കുന്നതിനും എത്രയും വേഗം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനും ജീവനക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് REM വക്താവ് അറിയിച്ചു. മഞ്ഞും തണുത്ത കാലാവസ്ഥയുമാണ് തടസ്സങ്ങൾക്ക് കാരണമെന്ന് REM പറയുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ്, ഗ്രിഫിൻടൗണിനടുത്തുള്ള വൈദ്യുതി തടസ്സം മൂലം വൈകുന്നേരം 5:30-ന് സർവീസ് പൂർണ്ണമായി അടച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!