ഹാലിഫാക്സ് : യൂറോപ്യൻ രാജ്യമായ നെതർലാൻഡിലേക്ക് ഹാലിഫാക്സിൽ നിന്നും നേരിട്ട് ഫ്ലൈറ്റ് സർവീസ് ആരംഭിക്കുമെന്ന് വെസ്റ്റ്‌ജെറ്റ് പ്രഖ്യാപിച്ചു. ഹാലിഫാക്സ് സ്റ്റാൻഫീൽഡ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും മെയ് 29 മുതൽ ആയിരിക്കും നെതർലാൻഡിലെ ആംസ്റ്റർഡാമിലേക്ക് നോൺ-സ്റ്റോപ്പ് യാത്രകൾ ആരംഭിക്കുക. ആഴ്ചയിൽ ആറ് തവണ വരെ വേനൽക്കാല സർവീസ് നടത്തുമെന്ന് എയർലൈൻ പറയുന്നു. ലണ്ടൻ, എഡിൻബർഗ്, ഡബ്ലിൻ എന്നിവിടങ്ങളിലേക്കുള്ള വേനൽക്കാല നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകളും വെസ്റ്റ്‌ജെറ്റ് തുടരും.

ഈ സർവീസ് ഇരുനഗരങ്ങൾ തമ്മിലുള്ള ബന്ധം മാത്രമല്ല, ഇരു പ്രദേശങ്ങളിലെയും സാമ്പത്തിക വളർച്ചയും വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുമെന്ന്, HIAA ബിസിനസ് ഡെവലപ്‌മെൻ്റ് & ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ വൈസ് പ്രസിഡൻ്റ് മേരി മാനിങ് പറയുന്നു.