Wednesday, December 31, 2025

സൗദിയിൽ എയ്ഡ്സ് വ്യാപനം; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വിവരങ്ങളെന്ന് ആരോഗ്യ മന്ത്രാലയം

റിയാദ്: സൗദിയിൽ എയ്ഡ്സ് വ്യാപിക്കുന്നതായുള്ള പ്രചാരണം തെറ്റാണെന്ന് സൗദിയിലെ ആരോഗ്യ മന്ത്രാലയം സെക്രട്ടറി ഡോ. അബ്ദുല്ല അസീരി. ഒറ്റപ്പെട്ട കേസുകൾ മാത്രമാണ് കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചർത്തു. എയ്ഡ്സ് ബാധയുണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ട്. അതേസമയം, ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവരങ്ങൾ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചതല്ലെന്നും ഡോ. അബ്ദുല്ല അസീരി വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും കുറഞ്ഞ എച്ച്ഐവി വ്യാപന നിരക്കുള്ള രാജ്യമാണ് സൗദി.

സൗദിയിലും അറബ് മേഖലയിലും എയ്ഡ്സ് കേസുകൾ കൂടുന്നതായി ഒരു ഡോക്ടർ അവകാശപ്പെടുന്ന വിഡിയോയാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചത്. ഇതിന് മറുപടിയായാണ് ആരോഗ്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!