Monday, August 18, 2025

ബ്രിട്ടിഷ് കൊളംബിയയിലും ആൽബർട്ടയിലും ഭൂചലനം: തീവ്രത 5.2

5.2 magnitude earthquake shakes parts of BC and Alberta

വൻകൂവർ : വ്യാഴാഴ്ച രാവിലെ ബ്രിട്ടിഷ് കൊളംബിയയിലും ആൽബർട്ടയിലും റിക്ടർ സ്‌കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ എട്ടരയോടെ ഗ്രാൻഡെ പ്രേരിയിൽ നിന്ന് ഏകദേശം 93 കിലോമീറ്റർ തെക്കുകിഴക്കും എഡ്മിന്‍റനിൽ നിന്നും 345 കിലോമീറ്റർ അകലെയുമാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.

ആൽബർട്ടയിലെ എഡ്‌സൺ, ഗ്രാൻഡെ പ്രേരി, വൈറ്റ്‌കോർട്ട്, ബ്രിട്ടിഷ് കൊളംബിയയിലെ പ്രിൻസ് ജോർജ്ജ് എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി എർത്ത്ക്വേക്ക് കാനഡ റിപ്പോർട്ട് ചെയ്തു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!