ഓട്ടവ : ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാവുന്ന അനധികൃത ലൈംഗിക ഉത്തേജന ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതായി ഹെൽത്ത് കാനഡ. ന്യൂബ്രൺസ്വിക്, കെബെക്ക്, ഒൻ്റാരിയോ എന്നീ പ്രവിശ്യകളിലെ സ്റ്റോറുകളിൽ വിറ്റഴിച്ച “അപകടകരമായ ചേരുവകൾ” അടങ്ങിയതായി കണ്ടെത്തിയ വിവിധ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതായി ഏജൻസി പറയുന്നു.

ഉദ്ധാരണക്കുറവിനുള്ള, ഹെൽത്ത് കെയർ പ്രൊഫഷണലിൻ്റെ മേൽനോട്ടത്തിൽ മാത്രമേ ഉപയോഗിക്കാവൂ എന്ന് ഹെൽത്ത് കാനഡ പറയുന്ന സിൽഡെനാഫിൽ ഈ ഉൽപ്പന്നങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്ത ചില ഉൽപ്പന്നങ്ങളിൽ സമാനമായ പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ഉദ്ധാരണക്കുറവ് ചികിത്സിക്കാൻ ഉപയോഗിക്കുന്ന മറ്റൊരു മരുന്നായ ടഡലഫിൽ അടങ്ങിയതായും കണ്ടെത്തി.സിൽഡെനാഫിലുമായി ബന്ധപ്പെട്ട പാർശ്വഫലങ്ങളായി തലവേദന, തലകറക്കം, ഹൃദയാഘാതം, സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഏജൻസി മുന്നറിയിപ്പ് നൽകി.