Monday, August 18, 2025

നാനൈമോ പാർക്ക്‌വേയിൽ വാഹനാപകടം: രണ്ടു പേർ മരിച്ചു

Two dead in Nanaimo Parkway accident

വൻകൂവർ : വ്യാഴാഴ്ച പുലർച്ചെ ബ്രിട്ടിഷ് കൊളംബിയ നാനൈമോ പാർക്ക്‌വേയിലുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പുലർച്ചെ നാല് മണിയോടെ ഹൈവേ 19-ൻ്റെയും ജിംഗിൾ പോട്ട് റോഡിൻ്റെയും ഇന്‍റർസെക്ഷനിലാണ് അപകടം ഉണ്ടായതെന്ന് നാനൈമോ ആർസിഎംപി അറിയിച്ചു.

ഹൈവേ 19-ൽ പോകുകയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിൽ വരികയായിരുന്ന സെമി ട്രെയിലറിൽ ഇടിക്കുകയായിരുന്നു. കാറിൻ്റെ ഡ്രൈവറും യാത്രക്കാരനും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് റിപ്പോർട്ട് ചെയ്തു. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ RCMP-യുടെ ഇൻ്റഗ്രേറ്റഡ് കൊളിഷൻ ആൻഡ് റീകൺസ്ട്രക്ഷൻ സർവീസ് അന്വേഷണം ആരംഭിച്ചു. അപകടത്തെ തുടർന്ന് സെഡാർ റോഡ് ഇൻ്റർസെക്ഷനും നോർത്ത്ഫീൽഡ് ഇൻ്റർചേഞ്ചിനുമിടയിൽ ഹൈവേ 19 അടച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!