Monday, August 18, 2025

ഒൻ്റാരിയോ തിരഞ്ഞെടുപ്പ്: മുൻ‌കൂർ വോട്ടിങ്ങിനെക്കുറിച്ച് അറിയേണ്ടതെല്ലാം

What to know about early voting in Ontario’s upcoming snap election

ടൊറൻ്റോ : ഒൻ്റാരിയോ പ്രവിശ്യാ തിരഞ്ഞെടുപ്പിൽ മുൻ‌കൂർ വോട്ടിങ് ഇന്ന് (ഫെബ്രുവരി 20) മുതൽ 22 വരെ വിവിധ വോട്ടിങ് കേന്ദ്രങ്ങളിൽ നടക്കും. പരമ്പരാഗതമായി പത്ത് ദിവസമാണ് മുൻ‌കൂർ വോട്ടിങ് നടക്കുക. എന്നാൽ, ഇത്തവണ തിരഞ്ഞെടുപ്പ് നേരത്തെ ആയതിനാൽ, ഇലക്ഷൻസ് ഒൻ്റാരിയോയുടെ നിയമം അനുസരിച്ച് മൂന്ന് ദിവസമായി വെട്ടിക്കുറച്ചിട്ടുണ്ട്. ഫെബ്രുവരി 27-നാണ് പ്രവിശ്യാ തിരഞ്ഞെടുപ്പ് നടക്കുക. 18 വയസും അതിൽ കൂടുതലുമുള്ള ഒൻ്റാരിയോ നിവാസികൾക്ക് വോട്ട് ചെയ്യാൻ സാധിക്കും.

വോട്ട് ചെയ്യാൻ എന്താണ് വേണ്ടത്?

രജിസ്റ്റർ ചെയ്യാത്ത ആർക്കും തിരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പായി വോട്ടർ രജിസ്ട്രേഷൻ കാർഡ് ലഭിക്കുന്നതിന് അവരുടെ വിവരങ്ങൾ ഓൺലൈനിൽ ചേർക്കാനോ അപ്‌ഡേറ്റ് ചെയ്യാനോ കഴിയും. അത് ശനിയാഴ്ചയോടെ മെയിൽ അയയ്‌ക്കും. വോട്ടർ രജിസ്ട്രേഷൻ കാർഡ് ഇല്ലാത്തവർക്ക് അവരുടെ പേരും വീട്ടുവിലാസവും സഹിതമുള്ള ഒരു ഐഡി കൊണ്ടുവരണം. അതിൽ ഒൻ്റാരിയോ ഡ്രൈവർ ലൈസൻസ്, ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെൻ്റ്, സ്‌കൂൾ പ്രവേശന കത്ത് അല്ലെങ്കിൽ ട്രാൻസ്‌ക്രിപ്റ്റ് എന്നിവ ഉൾപ്പെടുന്നു. കൂടാതെ ആരോഗ്യ കാർഡ്, ജനന സർട്ടിഫിക്കറ്റ്, കനേഡിയൻ പാസ്‌പോർട്ട് പോലുള്ള നിങ്ങളുടെ പേരുള്ള ഒരു തിരിച്ചറിയൽ രേഖയും വോട്ട് ചെയ്യാൻ ഉപയോഗിക്കാം.

എങ്ങനെ നേരത്തെ വോട്ട് ചെയ്യാം?

വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ മുൻ‌കൂർ വോട്ടിങ് കേന്ദ്രങ്ങൾ രാവിലെ 10 മുതൽ രാത്രി 8 വരെ തുറന്നിരിക്കും. വോട്ടർമാർക്ക് അവരുടെ തപാൽ കോഡ് നൽകിയോ ഇലക്‌ട്രൽ ഒൻ്റാരിയോയുടെ വെബ്‌സൈറ്റ് വഴി അവരുടെ ഇലക്ടറൽ ഡിസ്ട്രിക്റ്റ് തിരഞ്ഞോ അടുത്തുള്ള പോളിങ് സ്റ്റേഷൻ എവിടെയാണെന്ന് കണ്ടെത്താം.

ഒൻ്റാരിയോ നിവാസികൾക്ക് അവരുടെ ബാലറ്റുകൾ മെയിൽ ചെയ്യാം. എന്നാൽ ഇതിന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് മുമ്പായി അപേക്ഷിക്കണം. തുടർന്ന് വോട്ടർമാർക്ക് അവരുടെ വോട്ടിങ് കിറ്റ് തപാലിൽ കൃത്യസമയത്ത് ലഭിക്കും. ലെറ്റർ ബാലറ്റുകൾ വൈകിട്ട് 6 മണിക്കകം സമർപ്പിക്കണം. ഇവ തിരഞ്ഞെടുപ്പ് ദിവസം എണ്ണും.

വോട്ടിങ് സ്‌റ്റേഷനിലേക്കോ പ്രാദേശിക തിരഞ്ഞെടുപ്പ് ഓഫീസിലേക്കോ പോകാൻ കഴിയാത്തവരോ വോട്ടു ചെയ്യാൻ സഹായം ആവശ്യമുള്ളവരോ ആയ ഒൻ്റാരിയോ നിവാസികൾക്ക് വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. അത് ഫെബ്രുവരി 26-ന് വൈകുന്നേരം 6 മണിക്ക് നടത്തണം. അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, വോട്ടുചെയ്യാൻ നിങ്ങളെ സഹായിക്കുന്നതിന് രണ്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഒരു വോട്ടിംഗ് കിറ്റ് നിങ്ങളുടെ വീട്ടിലെത്തിക്കും.

തിരഞ്ഞെടുപ്പ് ദിവസം എങ്ങനെയാണ് വോട്ട് ചെയ്യേണ്ടത്?

പോളിങ് സ്റ്റേഷനുകൾ രാവിലെ 9 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും. ഫെബ്രുവരി 27-ന്, യോഗ്യരായ വോട്ടർമാർക്ക് അവരുടെ വീട്ടുവിലാസം അടിസ്ഥാനമാക്കി വോട്ടിങ് കേന്ദ്രത്തിൽ എത്തി വോട്ട് ചെയ്യാൻ സാധിക്കും.

വോട്ട് ചെയ്യുമ്പോൾ തെറ്റ് പറ്റിയാൽ എന്ത് സംഭവിക്കും?

വോട്ടർമാർക്ക് ഇഷ്ടമുള്ള സ്ഥാനാർത്ഥിയുടെ പേരിൻ്റെ ആദ്യഭാഗവും അവസാനഭാഗവും എഴുതേണ്ടിവരുന്ന റൈറ്റ്-ഇൻ ബാലറ്റുകൾ ഒഴികെ, ബാലറ്റ് പൂരിപ്പിക്കുമ്പോൾ സ്ഥാനാർത്ഥിയുടെ പേരിന് സമീപം സർക്കിളിൽ ഒരു X അടയാളപ്പെടുത്തണമെന്ന് ഇലക്ഷൻസ് ഒൻ്റാരിയോ പറയുന്നു.

“നിങ്ങൾ ഒരു തെറ്റ് ചെയ്യുകയും നിങ്ങളുടെ ബാലറ്റ് തെറ്റായി അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിൽ, തെറ്റായി അടയാളപ്പെടുത്തിയ ബാലറ്റ് നിങ്ങൾക്ക് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് തിരികെ നൽകാം,” ഇലക്ഷൻസ് ഒൻ്റാരിയോയുടെ വെബ്‌സൈറ്റിൽ പറയുന്നു. തുടർന്ന് ഒരു പുതിയ ബാലറ്റ് നൽകും. തെറ്റായി അടയാളപ്പെടുത്തിയ ബാലറ്റിൻ്റെ പിൻഭാഗത്ത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ “റദ്ദായി” എന്ന് എഴുതി മാറ്റി വെക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!