ടൊറൻ്റോ : ശനിയാഴ്ച പുലർച്ചെ ഹൈവേ 401-ൽ ഉണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. ജെയിംസ് സ്‌നോ പാർക്ക്‌വേയ്ക്കും ഹൈവേ 25-നും ഇടയിലുള്ള ഹൈവേ 401 വെസ്റ്റ്ബൗണ്ട് ലൈനിൽ പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. വെള്ള ട്രാക്ടർ-ട്രെയിലറും കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ കാർ ഡ്രൈവർക്ക് നിസാര പരുക്കേറ്റിറ്റുണ്ട്. അതേസമയം യാത്രക്കാരനെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടശേഷം ട്രാക്ടർ-ട്രെയിലർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. അന്വേഷണം ആരംഭിച്ചു. അപകടത്തിന് ദൃക്‌സാക്ഷികളോ ഡാഷ്‌ക്യാം ദൃശ്യങ്ങളോ ഉള്ളവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം.