ഓട്ടവ : കുട്ടികൾക്ക് പരുക്കേൽക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ നൂറുകണക്കിന് കോസ്റ്റ്‌വേ കിഡ്‌സ് കിച്ചൺ സ്റ്റെപ്പ് സ്റ്റൂൾ തിരിച്ചു വിളിച്ചതായി ഹെൽത്ത് കാനഡ. കോഫിയിലും ഗ്രേ നിറത്തിലും വിറ്റ സ്റ്റെപ്പ് സ്റ്റൂളിൻ്റെ പിൻഭാഗത്തുള്ള ബാറുകൾക്കിടയിൽ കുട്ടികളുടെ തല കുടുങ്ങി പരുക്കേൽക്കുമെന്ന് ഏജൻസി മുന്നറിയിപ്പിൽ പറയുന്നു.

ഉപയോക്താക്കൾ കിച്ചൺ സ്റ്റെപ്പ് സ്റ്റൂൾ ഉപയോഗിക്കുന്നത് ഉടൻ തന്നെ നിർത്തി റീഫണ്ടിനായി കമ്പനിക്ക് തിരികെ നൽകണമെന്ന് ഹെൽത്ത് കാനഡ ഒരു അറിയിപ്പിൽ പറഞ്ഞു. ചൈനയിൽ നിർമ്മിച്ച സ്റ്റൂളുകൾ കോസ്റ്റ്‌വേ ഇറക്കുമതി ചെയ്ത് കാനഡയിൽ ഉടനീളം വിതരണം ചെയ്തതാണ്. 2021 ഒക്ടോബർ മുതൽ 2024 ഡിസംബർ വരെ 459 കിച്ചൺ സ്റ്റെപ്പ് സ്റ്റൂൾ കാനഡയിൽ വിറ്റഴിച്ചതായി അധികൃതർ അറിയിച്ചു. എന്നാൽ, ചൊവ്വാഴ്ച വരെ, കാനഡയിൽ എന്തെങ്കിലും അപകടമോ പരുക്കുകളോ ഉണ്ടായതായി റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കമ്പനി അറിയിച്ചു. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ കൈവശമുള്ളവർക്ക് 1-844-242-1885 എന്ന നമ്പറിലോ recall@costway.com എന്ന ഇമെയിൽ വിലാസത്തിലോ കോസ്റ്റ്‌വേയുമായി ബന്ധപ്പെടണം.