Monday, August 18, 2025

യോർക്ക് മിൽസ് സബ്‌വേ സ്റ്റേഷനിൽ യുവാവിന് കുത്തേറ്റു

Man found with stab wounds at York Mills subway station

ടൊറൻ്റോ : നോർത്ത് യോർക്ക് സബ്‌വേ സ്റ്റേഷനിൽ യുവാവിന് കുത്തേറ്റു. വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെ യോർക്ക് മിൽസ് സബ്‌വേ സ്റ്റേഷനിലാണ് സംഭവം. ഒന്നിലധികം തവണ കുത്തേറ്റ യുവാവിനെ ഗുരുതരാവസ്ഥയിൽ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ടൊറൻ്റോ പൊലീസ് അറിയിച്ചു.

പ്രതിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തിൻ്റെ സുരക്ഷാ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറയുന്നു. അന്വേഷണത്തിനായി, ലൈൻ 1-ന് സമീപം യോർക്ക് മിൽസ് സ്റ്റേഷൻ അടച്ചിരുന്നു. എല്ലാ സർവീസ് റൂട്ടുകളും ഷെപ്പേർഡ് സ്റ്റേഷനിലേക്ക് റീഡയറക്‌ട് ചെയ്തതായി ടിടിസി അറിയിച്ചു. കൂടാതെ സുരക്ഷാ പ്രശ്‌നത്തെത്തുടർന്ന് ക്വീൻസ് നോർത്ത്ബൗണ്ട് സബ്‌വേ സർവീസും താൽക്കാലികമായി നിർത്തിവച്ചതായി ടിടിസി റിപ്പോർട്ട് ചെയ്തു. എന്നാൽ, യോർക്ക് മിൽസ് സബ്‌വേ സ്റ്റേഷനിലെ സംഭവുമായി ഇതിന് ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!