ഓട്ടവ : മാനിറ്റോബയും പ്രിൻസ് എഡ്വേഡ് ഐലൻഡും അതത് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകളിലൂടെ (പിഎൻപി) ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. മാനിറ്റോബ പിഎൻപി (എംപിഎൻപി) ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും നേരിട്ട് ഇൻവിറ്റേഷൻ ലഭിച്ചവർക്കുമാണ് ഈ നറുക്കെടുപ്പിൽ മുൻഗണന നൽകിയത്. പ്രത്യേക സർവ്വകലാശാലകളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള രാജ്യാന്തര വിദ്യാർത്ഥി ബിരുദധാരികളെ ലക്ഷ്യമിട്ട് പ്രിൻസ് എഡ്വേഡ് ഐലൻഡ് ഈ ആഴ്ച 2025 ലെ രണ്ടാമത്തെ നറുക്കെടുപ്പ് നടത്തി.

മാനിറ്റോബ (ഫെബ്രുവരി 14-21)
ഫെബ്രുവരി 20-ന് മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (എംപിഎൻപി) രണ്ട് സ്ട്രീമുകൾക്ക് കീഴിൽ നറുക്കെടുപ്പ് നടത്തി. ആദ്യ നറുക്കെടുപ്പിൽ ഇന്‍റർനാഷണൽ എഡ്യൂക്കേഷൻ സ്ട്രീമിന് കീഴിൽ നടന്ന നറുക്കെടുപ്പിൽ യോഗ്യരായ 19 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. സ്‌കിൽഡ് വർക്കേഴ്‌സ് ഓവർസീസ് സ്ട്രീമിന് കീഴിലാണ് രണ്ടാമത്തെ നറുക്കെടുപ്പ് നടന്നത്. ഈ നറുക്കെടുപ്പിൽ ഏറ്റവും കുറഞ്ഞ സ്കോർ 711 ഉള്ള 22 പേർക്ക് ഇൻവിറ്റേഷൻ നൽകി.

പ്രിൻസ് എഡ്വേഡ് ഐലൻഡ് (ഫെബ്രുവരി 14-21)
ഫെബ്രുവരി 20-ന്, PEI PNP ലേബർ ഇംപാക്റ്റ്, എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളിലൂടെ 87 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഈ നറുക്കെടുപ്പ്, കുറഞ്ഞത് ഒരു വർഷമെങ്കിലും പ്രിൻസ് എഡ്വേഡ് ഐലൻഡിൽ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഉദ്യോഗാർത്ഥികളെ ലക്ഷ്യം വച്ചുള്ളതായിരുന്നു.