വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ ലോവർ മെയിൻലാൻഡിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും അതിശക്തമായ കാറ്റ് വീശുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച രാത്രിയോടെ തെക്കുകിഴക്കൻ കാറ്റ് മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗം പ്രാപിക്കുമെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു. മെട്രോ വൻകൂവർ, തെക്കൻ ഗൾഫ് ദ്വീപുകൾ, വൻകൂവർ ദ്വീപിൻ്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ മുന്നറിയിപ്പ് ബാധകമായിരിക്കും. റിച്ച്മണ്ട്, ഡെൽറ്റ എന്നിവയുൾപ്പെടെ മെട്രോ വൻകൂവറിലെ എല്ലാ പ്രദേശങ്ങളിലും ഇന്ന് രാത്രിയോടെ ശക്തമായ തെക്കുകിഴക്കൻ കാറ്റ് വീശും.

ശക്തമായ കാറ്റിൽ കെട്ടിടങ്ങളുടെ മേൽക്കൂരകൾക്കും ജനലുകൾക്കും കേടുപാടുകൾ സംഭവിക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. കൂടാതെ മരക്കൊമ്പുകൾ വീഴുന്നതിനും വൈദ്യുതി മുടക്കത്തിനും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.