Tuesday, October 14, 2025

SINP ജോബ് ഓഫർ ബേസ് സ്ട്രീം താൽക്കാലികമായി നിർത്തി സസ്കാച്വാൻ

Saskatchewan suspends SINP job offer base stream

റെജൈന : പ്രവിശ്യയിലെ ചില തൊഴിലുടമകൾക്കും വിദേശ പൗരന്മാർക്കും സസ്കാച്വാനിൽ നിന്നും സ്ഥിര താമസത്തിനായുള്ള പ്രവിശ്യാ നോമിനേഷനുകൾക്കായി കാത്തിരിക്കേണ്ടി വന്നേക്കാം. എല്ലാ പുതിയ ജോബ് അപ്രൂവൽ ഫോമുകളും (JAFs) താൽക്കാലികമായി നിർത്തിയതായി സസ്കാച്വാൻ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം (SINP) പ്രഖ്യാപിച്ചു. ഫെബ്രുവരി 18 മുതൽ ഇത് പ്രാബല്യത്തിൽ വന്നതായും പ്രവിശ്യ സർക്കാർ അറിയിച്ചു. 2025-ൽ SINP നോമിനേഷൻ അലോക്കേഷനുകൾ 50% വെട്ടിക്കുറയ്ക്കാനുള്ള ഫെഡറൽ ഗവൺമെൻ്റിൻ്റെ തീരുമാനത്തിൻ്റെ ഫലമാണ് നടപടിയെന്ന് പ്രവിശ്യ വ്യക്തമാക്കി.

ഇതോടെ സസ്കാച്വാൻ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാമിലേക്ക് (SINP) ഇതുവരെ ജോബ് അപ്രൂവൽ ഫോമുകൾ (JAFs) നൽകിയിട്ടില്ലാത്ത വിദേശ പൗരന്മാർക്കും തൊഴിലുടമകൾക്കും SINP-യുടെ ജോബ് ഓഫർ അധിഷ്‌ഠിത സ്ട്രീമുകളിലൂടെ പ്രവിശ്യാ നോമിനേഷനുകൾ സമർപ്പിക്കാൻ സാധിക്കില്ല. ജോബ് അപ്രൂവൽ ഫോമുകൾ എപ്പോൾ പുനരാരംഭിക്കുമെന്ന് വ്യക്തമല്ല. എന്നാൽ, ഫെബ്രുവരി 18-ന് മുമ്പ് ലഭിച്ച JAF അപേക്ഷകൾ പരിഗണിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!