Friday, October 17, 2025

ലിബറൽ നേതൃമത്സരം: മാർക്ക് കാർണിയെ പിന്തുണച്ച് ബോണി ക്രോംബി

Bonnie Crombie endorses Mark Carney in federal Liberal leadership race

ടൊറൻ്റോ : ഫെഡറൽ ലിബറൽ നേതൃത്വമത്സരത്തിൽ മാർക്ക് കാർണിയെ പിന്തുണയ്ക്കുമെന്ന് ഒൻ്റാരിയോ ലിബറൽ പാർട്ടി ലീഡർ ബോണി ക്രോംബി. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ താരിഫ് ഭീഷണി നിലനിൽക്കുന്നതിനാൽ കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്ന നേതാക്കളെ രാജ്യത്തിന് ആവശ്യമാണെന്ന് ക്രോംബി ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ജനങ്ങൾ എല്ലാ ദിവസവും ആശ്രയിക്കുന്ന പൊതുജനാരോഗ്യ സംവിധാനത്തെ എങ്ങനെ സംരക്ഷിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മനസ്സിലാക്കുന്ന നേതാക്കളാണ് വേണ്ടത്. മാർക്ക് കാർണി അത്തരത്തിലുള്ള നേതാവാണെന്ന് വിശ്വസിക്കുന്നതായും അവർ പറഞ്ഞു.

മുൻ ബാങ്ക് ഓഫ് കാനഡ ഗവർണർ മാർക്ക് കാർണി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് പകരം മത്സരിക്കുന്ന നാല് സ്ഥാനാർത്ഥികളിൽ ഒരാളാണ്. മുൻ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ്, ലിബറൽ ഹൗസ് ലീഡർ കരീന ഗൗൾഡ്, മുൻ എംപി ഫ്രാങ്ക് ബെയ്‌ലിസ് എന്നിവരും നേതൃത്വ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!