ഓട്ടവ : ഒൻ്റാരിയോ ബാൻക്രോഫ്റ്റിൽ തണുത്തുറഞ്ഞ തടാകത്തിൽ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെ യൂട്ടിലിറ്റി ടെറൈൻ വെഹിക്കിളിൽ ഹഗാർട്ടി, റിച്ചാർഡ്‌സ് ടൗൺഷിപ്പിലെ കില്ലലോയിലുള്ള തടാകത്തിലെ മഞ്ഞുപാളികൾക്കിടയിലൂടെ സഞ്ചരിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. കില്ലലോ സ്വദേശി 80 വയസ്സുള്ള വയോധികനാണ് മരിച്ചത്.

ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് അണ്ടർവാട്ടർ യൂണിറ്റ് വൈകുന്നേരം ആറ് മണിയോടെ തടാകത്തിൽ നിന്ന് മൃതദേഹം കണ്ടെടുത്തു. UTV ടയർ പാടുകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും മുങ്ങിമരണമാണെന്ന് കരുതുന്നതായും ഒപിപി അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.