Wednesday, September 10, 2025

മാനിറ്റോബ പ്ലാസ്റ്റിക് ഹെൽത്ത് കാർഡ്: അപേക്ഷകരുടെ എണ്ണം കുതിച്ചുയരുന്നു

More than 200K Manitobans apply for new plastic health cards

വിനിപെഗ് : മങ്ങിപ്പോകുന്ന പേപ്പർ ഹെൽത്ത് കാർഡിനോട് വിടപറഞ്ഞ് മാനിറ്റോബ നിവാസികൾ. കഴിഞ്ഞ മാസം ഓൺലൈൻ വഴി അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയ ശേഷം രണ്ടു ലക്ഷത്തിലധികം ആളുകളാണ് പ്ലാസ്റ്റിക് ഹെൽത്ത് കാർഡുകൾക്ക് അഭ്യർത്ഥിച്ചതെന്ന് മാനിറ്റോബ സർക്കാർ പറയുന്നു. വരും ദിവസങ്ങളിൽ ഈ ആളുകൾക്ക് അവരുടെ കാർഡുകൾ തപാൽ വഴി ലഭിക്കുമെന്ന് ഇന്നൊവേഷൻ ആൻഡ് ന്യൂ ടെക്‌നോളജി മന്ത്രി മൈക്ക് മൊറോസ് അറിയിച്ചു.

സർക്കാർ സേവനങ്ങൾ നവീകരിക്കുന്നതിനും മാനിറ്റോബ നിവാസികൾക്ക് ആവശ്യമായ സേവനങ്ങൾ എളുപ്പത്തിൽ ആക്സസ് ചെയ്യാനും ഗവൺമെൻ്റ് സ്വീകരിക്കുന്ന സുപ്രധാന ചുവടുവെപ്പാണിതെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലാണ് കാർഡ്. ഓരോ അപേക്ഷകർക്കും ഈ രണ്ടു ഭാഷകളിൽ ഒന്ന് തിരഞ്ഞെടുക്കാൻ ഓപ്ഷൻ ഉണ്ട്. അതേസമയം പേപ്പർ ഹെൽത്ത് കാർഡുകൾ തുടർന്നും സ്വീകരിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!