സെൻ്റ് ജോൺസ് : വിദേശ പൗരന്മാർക്കുള്ള സ്ഥിരതാമസ പാത്ത് വേയിൽ മാറ്റങ്ങൾ വരുത്തി ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ. ഫെബ്രുവരി 19 മുതൽ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി), അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാം എന്നിവയ്‌ക്കുള്ള ഇൻടേക്ക് ഓൺലൈൻ എക്‌സ്‌പ്രഷൻ ഓഫ് ഇൻ്ററസ്റ്റ് (EOI) സംവിധാനത്തിലേക്ക് മാറ്റിയതായി പ്രവിശ്യ സർക്കാർ അറിയിച്ചു. ഇതോടെ വിദേശ പൗരന്മാർക്ക് ഇനി ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലെ സ്ഥിര താമസ പാത്ത് വേയിലേക്ക് നേരിട്ട് അപേക്ഷിക്കാൻ കഴിയില്ല. കൂടാതെ നിലവിൽ സമർപ്പിച്ചിരിക്കുന്ന ചില അപേക്ഷകൾ പ്രോസസ്സ് ചെയ്യില്ലെന്നും അധികൃതർ അറിയിച്ചു.

ഈ പുതിയ സംവിധാനത്തിന് കീഴിൽ, ഈ പ്രോഗ്രാമുകളിലേക്ക് പരിഗണിക്കുന്നതിന് വിദേശ പൗരന്മാർ എക്‌സ്‌പ്രഷൻ ഓഫ് ഇൻ്ററസ്റ്റ് (EOI) സംവിധാനം വഴി ഓൺലൈൻ ആയി അപേക്ഷിക്കണം. പ്രവിശ്യ EOI-കൾ പരിശോധിക്കുകയും തുടർന്ന് നാമനിർദ്ദേശത്തിനായി ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകും. ഇതോടെ പ്രവിശ്യയിൽ നിന്നും ആദ്യം ഇൻവിറ്റേഷൻ ലഭിക്കാതെ നോമിനേഷനോ അംഗീകാരത്തിനോ പ്രവിശ്യയിലേക്ക് അപേക്ഷിക്കാൻ വിദേശ പൗരന്മാർക്ക് അപേക്ഷിക്കാനാവില്ല. ഇഒഐ സംവിധാനം ആരംഭിക്കുന്നതിന് മുമ്പ് വിദേശ പൗരന്മാർ സമർപ്പിച്ച അപേക്ഷകൾ പ്രവിശ്യ നിലവിലുള്ള എല്ലാ ആപ്ലിക്കേഷനുകളും പരിശോധിക്കുന്നതിന് ഒപ്പം പരിഗണിക്കും. എന്നാൽ, ചില അപേക്ഷകൾ ആപ്ലിക്കേഷൻ ഘട്ടത്തിലേക്ക് കൊണ്ടുപോകും, മറ്റുള്ളവയെ ഇഒഐ പൂളിലേക്ക് തിരികെ കൊണ്ടുവരും. EOI മൂല്യനിർണ്ണയത്തിനുള്ള അതേ മാനദണ്ഡം ഉപയോഗിച്ച് പ്രവിശ്യ ഓരോ കേസിൻ്റെ അടിസ്ഥാനത്തിൽ ഇൻവിറ്റേഷൻ നൽകണമോ വേണ്ടയോ എന്ന് തീരുമാനിക്കും. കൂടാതെ നിലവിലെ അപേക്ഷകരെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാൻ ബന്ധപ്പെടുകയും ചെയ്യും.

പുതുതായി പ്രഖ്യാപിച്ച EOI മോഡൽ രണ്ട്-ഘട്ടമായാണ് പ്രവർത്തിക്കുക. പുതിയ സംവിധാനത്തിൽ ഓരോ അപേക്ഷകരും ആദ്യം അവരുടെ തൊഴിൽ, വിദ്യാഭ്യാസം, ഭാഷാ പരിജ്ഞാനം, ഒപ്പം പ്രവിശ്യയിൽ താമസിക്കാനുള്ള സന്നദ്ധത എന്നിവ ഉൾക്കൊള്ളുന്ന ഒരു ഫോം സമർപ്പിക്കണം. EOI സമർപ്പിച്ചുകഴിഞ്ഞാൽ, അത് പ്രവിശ്യ പരിശോധിക്കുകയും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളെ NLPNP യിലേക്കോ AIP ന് വേണ്ടിയുള്ള അവരുടെ അംഗീകാര സർട്ടിഫിക്കറ്റിനോ വേണ്ടി നാമനിർദ്ദേശം ചെയ്യും. അതേസമയം ഈ മാറ്റം മൂലം പുതിയ ആപ്ലിക്കേഷനുകളുടെ പ്രോസസ്സിങ് സമയം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചില ആപ്ലിക്കേഷനുകൾ പരിശോധിക്കാൻ മൂന്ന് മാസമോ അതിൽ കൂടുതലോ എടുത്തേക്കാമെന്ന് NLPNP പറയുന്നു.