വൻകൂവർ : ചൈൽഡ് പോണോഗ്രഫി കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഹൈസ്‌കൂൾ കൗൺസിലർക്ക് പ്രവിശ്യയിൽ പഠിപ്പിക്കുന്നതിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി ബിസി ടീച്ചർ റെഗുലേഷൻ കമ്മീഷണർ. വെസ്റ്റ് വൻകൂവർ സ്വദേശി ജോസഫ് സ്കോട്ട് വില്യം മക്ലിയോഡിനെയാണ് വിലക്കിയത്. പ്രായപൂർത്തിയാകാത്തവരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ മക്ലിയോഡ് അധ്യാപകരുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയതായി ടീച്ചർ റെഗുലേഷൻ കമ്മീഷണർ പറയുന്നു.

വെസ്റ്റ് വൻകൂവറിലെ സ്കൂൾ ഡിസ്ട്രിക്റ്റ് 45 ൽ കൗൺസിലറായിരുന്ന മക്ലിയോഡിനെ 2021 ജനുവരിയിൽ നടന്ന ചൈൽഡ് പോൺ അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കൈവശം വച്ചതിന് മക്ലിയോഡ് കുറ്റം സമ്മതിക്കുകയും ഒരു വർഷം തടവും രണ്ട് വർഷത്തെ പ്രൊബേഷനും ശിക്ഷിക്കുകയും ചെയ്തിരുന്നു. വെസ്റ്റ് വൻകൂവർ സ്കൂൾ ഡിസ്ട്രിക്റ്റ് താൽക്കാലികമായി നിർത്തിയതിനെ തുടർന്ന് മക്ലിയോഡിൻ്റെ ജോലി നഷ്ടപ്പെട്ടിരുന്നു.