Monday, August 18, 2025

ജലവിതരണ പൈപ്പിൽ തകരാർ: നോർത്ത് യോർക്കിൽ വെള്ളപ്പൊക്കം

‘Major’ watermain break leads to flooding along residential street in North York

ടൊറൻ്റോ : പ്രധാന ജലവിതരണ പൈപ്പ് പൊട്ടി നോർത്ത് യോർക്കിലെ റെസിഡൻഷ്യൽ സ്ട്രീറ്റിൽ വെള്ളം കയറി. സ്ട്രീറ്റിലെ ചില വീടുകളിലും വെള്ളം കയറിയതായി ടൊറൻ്റോ ഫയർ അറിയിച്ചു. ജെയ്ൻ സ്ട്രീറ്റിനും ഹൈവേ 400-നും സമീപം ലോംഗ്വ്യൂ ഡ്രൈവറിനും കേംസ് ഡ്രൈവിനും ഇടയിലുള്ള പെൽമോ ക്രസൻ്റിലാണ് ജലവിതരണ പൈപ്പ് പൊട്ടിയത്. കൂടുതൽ വെള്ളം പുറത്തേക്ക് പോകുന്നത് തടയാൻ വാട്ടർ മെയിൻ അടച്ചതായി ടൊറൻ്റോ സിറ്റി വക്താവ് പറഞ്ഞു.

തെരുവിൽ വെള്ളം കയറിയതോടെ പ്രദേശത്തെ റോഡുകൾ അടച്ചിട്ടുണ്ട്. പ്രദേശത്തെ ചില വീടുകളുടെ ബേസ്‌മെൻ്റുകളിൽ രണ്ടടി വെള്ളമുള്ളതായി റിപ്പോർട്ടുകൾ ലഭിച്ചതായി നഗരസഭ അറിയിച്ചു. ജലവിതരണ പൈപ്പ് പൊട്ടിയതിൻ്റെ കാരണം വ്യക്തമല്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!