ഓട്ടവ : ഒന്റാരിയോ തിരഞ്ഞെടുപ്പ് ദിനമായ വ്യാഴാഴ്ച മഞ്ഞുവീഴ്ചക്ക് സാധ്യതയുള്ളതായി എൻവയൺമെൻറ് കാനഡ. വ്യാഴാഴ്ച 2 മുതൽ 4 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. വ്യാഴാഴ്ച പുലർച്ചെ 12 നും വെള്ളിയാഴ്ച പുലർച്ചെ 12 നും ഇടയിൽ ഓട്ടവയിൽ 5 മുതൽ 10 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നും കാലാവസ്ഥാ ഏജൻസി പറഞ്ഞു.

വ്യാഴാഴ്ച രാവിലെ മുതൽ മഞ്ഞുവീഴ്ച ആരംഭിക്കുമെന്നും പരമാവധി താപനില 1 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും. വെള്ളിയാഴ്ച ഉയർന്ന താപനില -8 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ശനിയാഴ്ച മഞ്ഞുവീഴ്ചയ്ക്ക് 60% സാധ്യതയുണ്ടെന്നും ഉയർന്ന താപനില -6°C ആയിരിക്കുമെന്നും ഞായറാഴ്ച ഉയർന്ന താപനില -6°C ആയിരിക്കുമെന്നും എൻവയൺമെൻറ് കാനഡ പറഞ്ഞു.
