Sunday, October 26, 2025

സീറ്റ് തകരാർ: കാനഡയിൽ ടൊയോട്ട സിയന്ന മിനിവാൻ തിരിച്ചുവിളിച്ചു

More than 17,000 vehicles recalled in Canada

ഓട്ടവ : സീറ്റുകളുടെ തകരാറിനെ തുടർന്ന് കാനഡയിൽ ആയിരക്കണക്കിന് വാഹനങ്ങൾ തിരിച്ചുവിളിച്ചതായി ട്രാൻസ്‌പോർട്ട് കാനഡ അറിയിച്ചു. 2021-2025 മോഡൽ ടൊയോട്ട സിയന്ന ഹൈബ്രിഡ് മിനിവാൻ വാഹനങ്ങളാണ് തിരിച്ചു വിളിച്ചത്. ഈ വാഹനങ്ങളുടെ മൂന്നാം നിരയിലുള്ള സീറ്റുകൾ ഉറപ്പിക്കുന്ന ബോൾട്ടുകൾ ശരിയായി മുറുകിയിട്ടുണ്ടാകില്ലെന്നും അപകടസമയത്ത് സീറ്റുകൾ മുന്നോട്ടു തെന്നിമാറി യാത്രക്കാർക്ക് പരുക്കേൽക്കാനുള്ള സാധ്യത വർധിക്കുന്നതായും ഏജൻസി പറയുന്നു.

കാനഡയിലെ 17,686 വാഹനങ്ങളെ തിരിച്ചുവിളിക്കുന്നത് ബാധിച്ചതായി അറിയിപ്പിൽ പറയുന്നു. “ടൊയോട്ട ഉടമകളെ മെയിൽ വഴി അറിയിക്കുകയും ഈ സീറ്റുകളുടെ ബോൾട്ടുകൾ ഉറപ്പിക്കുന്നതിന് നിങ്ങളുടെ വാഹനം ഡീലർഷിപ്പിലേക്ക് കൊണ്ടുവരണമെന്നും,” ട്രാൻസ്പോർട്ട് കാനഡ നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!