Saturday, March 21, 2026

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘X’ ഒഴിവാക്കി സുപ്രീം കോർട്ട് ഓഫ് കാനഡ

Supreme Court of Canada moving away from social media platform X

ഓട്ടവ : സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘X’ ഒഴിവാക്കി കാനഡയിലെ സുപ്രീം കോടതി. മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ആശയവിനിമയം നടത്തുമെന്ന്, വിടവാങ്ങൽ പോസ്റ്റിൽ നാൽപ്പത്തിനായിരത്തിൽ അധികം സബ്‌സ്‌ക്രൈബർമാരോട് സുപ്രീം കോടതി അറിയിച്ചു. യുഎസ് താരിഫുകളോടുള്ള പ്രതികരണമായി അടുത്തിടെ കാനഡയിലെ നിരവധി നഗരങ്ങൾ ‘X’ നിരോധിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. കേംബ്രിഡ്ജ്, വാട്ടർലൂ തുടങ്ങിയ നഗരങ്ങളാണ് ‘X’ നിരോധിച്ചത്.

കോടതി അപ്‌ഡേറ്റുകൾക്കായി ലിങ്ക്ഡ്ഇൻ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് അക്കൗണ്ടുകൾ ഫോളോ ചെയ്യണമെന്നും സുപ്രീം കോടതി വക്താവ് സ്റ്റെഫാനി ബചന്ദ് നിർദ്ദേശിച്ചു. കോടതിയുടെ എക്സ് അക്കൗണ്ട് തുടർന്നും കാണാമെങ്കിലും ഇനി മുതൽ അപ്‌ഡേറ്റ് ചെയ്യില്ലെന്ന് അവർ വ്യക്തമാക്കി. 2015-ലാണ് സുപ്രീം കോടതി ‘X’ (പഴയ ട്വിറ്റർ) അക്കൗണ്ടിന് രൂപം നൽകിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!