ഓട്ടവ : രാജ്യതലസ്ഥാനത്ത് വ്യാജ 100 ഡോളർ പ്രചരിക്കുന്നതായി ഓട്ടവ പൊലീസ് സർവീസ് മുന്നറിയിപ്പ് നൽകി. 2024 ഡിസംബർ മുതൽ വ്യാജ കറൻസിയെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് സിറ്റി പൊലീസ് അറിയിച്ചു. നഗരത്തിലെ ചെറുകിട വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും പെട്ടെന്ന് തിരിച്ചറിയാനാവാത്ത വിധത്തിലാണ് വ്യാജ ഡോളർ നിർമ്മിച്ചിരിക്കുന്നതെന്നും അധികൃതർ പറയുന്നു.
നഗരത്തിലുടനീളമുള്ള നിരവധി ചില്ലറ വ്യാപാരികൾ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. വ്യാജ കറൻസി തട്ടിപ്പിന് ഇരയായവർ സംഭവം 1-888-495-8501 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടണമെന്ന് ഓട്ടവ സിറ്റി പൊലീസ് അഭ്യർത്ഥിച്ചു.

വ്യാജ ഡോളർ തിരിച്ചറിയാൻ നിരവധി മാർഗ്ഗങ്ങളുണ്ട് :
- ഡോളറുകൾ സ്വീകരിക്കുമ്പോൾ സീരിയൽ നമ്പറുകൾ പരിശോധിക്കുക.
- ഓരോ ഡോളറിനും പ്രത്യേക സീരിയൽ നമ്പർ ഉണ്ടായിരിക്കും.
- മേപ്പിൾ ലീഫ് വിൻഡോയിൽ ചെറിയ അക്കങ്ങൾ കാണാൻ തെളിച്ചമുള്ള ലൈറ്റ് ഉപയോഗിക്കുക.
- വിൻഡോയിലെ പോർട്രെയ്‌റ്റ് പ്രധാന പോർട്രെയ്‌റ്റുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുക.
- വിൻഡോയിലെ ചിത്രം നിറം മാറുന്നത് ഉറപ്പാക്കുക.