ടൊറൻ്റോ : നൂറ് വർഷത്തിനിടെ ഇതാദ്യമായി ശൈത്യകാല തിരഞ്ഞെടുപ്പിനായി ഒൻ്റാരിയോ നിവാസികൾ പോളിങ് ബൂത്തിലേക്ക് എത്തി തുടങ്ങി. കനത്ത മഞ്ഞുവീഴ്ചയ്ക്കിടെ 44-ാമത് പ്രവിശ്യാ തിരഞ്ഞെടുപ്പിന് ഇന്ന് രാവിലെ ഒമ്പത് മണിക്ക് പ്രവിശ്യയിലുടനീളമുള്ള പോളിങ് സ്റ്റേഷനുകളിൽ തുടക്കമായി. പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാക്കൾ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രോഗ്രസ്സീവ് കൺസർവേറ്റീവ് ലീഡർ ഡഗ് ഫോർഡും ഭാര്യ കാർലയും എറ്റോബിക്കോയിൽ വോട്ട് രേഖപ്പെടുത്തി. ഇനി രാത്രിയിൽ ടൊറൻ്റോ കോൺഗ്രസ് സെൻ്ററിൽ നടക്കുന്ന തിരഞ്ഞെടുപ്പ് പരുപാടിയിൽ അദ്ദേഹം പങ്കെടുക്കും. ഗ്രീൻ പാർട്ടി ലീഡർ മൈക്ക് ഷ്രെയ്നർ ഇന്ന് രാവിലെ ഗ്വൽഫ് സിറ്റി ഹാളിൽ വോട്ട് ചെയ്തു. NDP ലീഡർ മാരിറ്റ് സ്റ്റൈൽസ് ബീച്ചസ്-ഈസ്റ്റ് യോർക്കിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും. ലിബറൽ പാർട്ടി ലീഡർ ബോണി ക്രോംബി മിസ്സിസാഗ കൺവെൻഷൻ സെൻ്ററിൽ തിരഞ്ഞെടുപ്പ് ഫലങ്ങൾ കാണാൻ പദ്ധതിയിടുന്നു.