ടൊറൻ്റോ : വ്യാഴാഴ്ച രാവിലെ ഹൈവേ 407-ൽ കാർ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മാർക്കമിലെ കെന്നഡി റോഡിന് സമീപം ഹൈവേ 407-ൻ്റെ ഈസ്റ്റ് ബൗണ്ട് റോഡിൽ രാവിലെ പത്ത് മണിയോടെയാണ് അപകടം.

നിയന്ത്രണം വിട്ട് മറിഞ്ഞ കാറിൽ ഡ്രൈവർ തനിച്ചായിരുന്നെന്ന് ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഡ്രൈവർ മരിച്ചിരുന്നു. അപകടത്തെ തുടർന്ന് വുഡ്‌ബൈൻ, വാർഡൻ അവന്യൂ എന്നിവയ്‌ക്കിടയിൽ കിഴക്കോട്ട് പോകുന്ന എല്ലാ റോഡുകളും അടച്ചിട്ടുണ്ട്. ഈ അടച്ചിടൽ മൂന്നോ നാലോ മണിക്കൂർ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി OPP പറയുന്നു.