Tuesday, October 14, 2025

സസ്കാച്വാനിൽ കന്നുകാലികളിൽ ബോവിൻ ക്ഷയരോഗം

Bovine tuberculosis cases found in Saskatchewan

റെജൈന : സസ്കാച്വാനിൽ കന്നുകാലികളിൽ ബോവിൻ ട്യൂബർകുലോസിസ് (ബോവിൻ ടിബി) സ്ഥിരീകരിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA). 2024 നവംബർ 29-ന് ആൽബർട്ടയിലെ ആറ് വയസ്സുള്ള പശുവിൽ ബോവിൻ ടിബി കണ്ടെത്തിയിരുന്നു. ഇവിടെ നിന്നാണ് സസ്കാച്വാനിലെ കന്നുകാലിക്ക് രോഗം ബാധിച്ചതെന്ന് കരുതുന്നതായി ഏജൻസി അറിയിച്ചു. തുടർന്ന് കന്നുകാലികളെ ക്വാറൻ്റൈനിലാക്കി, പരിശോധന നടത്തിയപ്പോൾ മൂന്ന് കന്നുകാലികൾക്ക് കൂടി അണുബാധ സ്ഥിരീകരിക്കുകയായിരുന്നു.

അണുബാധ എത്രത്തോളം പടർന്നുവെന്ന് കണ്ടെത്താൻ, ഇപ്പോൾ സ്ഥിരീകരിച്ച കേസുകൾക്കൊപ്പം ഒരു വർഷത്തിൽ കൂടുതൽ പ്രായമുള്ള എല്ലാ മൃഗങ്ങളെയും പരിശോധനയ്ക്ക് വിധേയമാക്കും. തുടർന്ന് രോഗബാധിതരായ മുഴുവൻ കന്നുകാലികളെയും ദയാവധം ചെയ്യും. ഇപ്പോൾ രോഗബാധിതരായ മൂന്ന് പശുക്കളും ക്വാറൻ്റൈൻ ചെയ്‌ത കൂട്ടത്തിലുള്ളതല്ലെന്നും CFIA അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!