വിനിപെഗ് : നോർത്തേൺ മാനിറ്റോബയിൽ കടുത്ത തണുപ്പ് അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC) മുന്നറിയിപ്പ് നൽകി. ബ്രോഷെറ്റ്, ഷമാറ്റാവ, ടാഡൂൾ ലേക്ക് എന്നിവയുൾപ്പെടെ നിരവധി കമ്മ്യൂണിറ്റികളിൽ അതിശൈത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മേഖലയിൽ മൈനസ് 30 ഡിഗ്രി സെൽഷ്യസായിരിക്കും താപനില. എന്നാൽ, മണിക്കൂറിൽ 15 മുതൽ 20 കി.മീ/വേഗത്തിലുള്ള കാറ്റിനൊപ്പം തണുപ്പ് മൈനസ് 45 ഡിഗ്രി സെൽഷ്യസ് വരെയായി അനുഭവപ്പെടും.

അതിശൈത്യ കാലാവസ്ഥ എല്ലാവരേയും അപകടത്തിലാക്കുമെന്ന് ECCC മുന്നറിയിപ്പ് നൽകുന്നു. അതിനാൽ പുറത്തു ഇറങ്ങുമ്പോൾ ചൂട് നൽകുന്ന വസ്ത്രം ധരിക്കണം. കൂടാതെ വളർത്തുമൃഗങ്ങളെ സുരക്ഷിതമായി സൂക്ഷിക്കണമെന്നും ഏജൻസി നിർദ്ദേശിച്ചു.