ഓട്ടവ : 2024-25 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 2,170 കോടി ഡോളറിൻ്റെ ബജറ്റ് കമ്മി രേഖപ്പെടുത്തി ഫെഡറൽ ഗവൺമെൻ്റ്. മുൻവർഷത്തെ ഇതേ കാലയളവിൽ 2,360 കോടി ഡോളർ ആയിരുന്നു ബജറ്റ് കമ്മി.

ഒമ്പത് മാസ കാലയളവിലെ വരുമാനം 35,560 കോടി ഡോളറാണ്. ഇത് ഒരു വർഷം മുമ്പത്തെ 31,810 കോടി ഡോളറിൽ നിന്നും ഉയർന്നതായി ധനകാര്യ വകുപ്പ് അറിയിച്ചു. നേരിട്ടുള്ള പ്രോഗ്രാം ചെലവുകളും വ്യക്തികളിലേക്കുള്ള പ്രധാന കൈമാറ്റങ്ങളും ഉൾപ്പെടെ എല്ലാ പ്രധാന വിഭാഗങ്ങളിലെയും വർധനയാൽ നെറ്റ് ആക്ച്വറിയൽ നഷ്ടം ഒഴികെയുള്ള പ്രോഗ്രാം ചെലവുകൾ ഏകദേശം 30,100 കോടി ഡോളറിൽ നിന്നും 33,320 കോടി ഡോളറായി ഉയർന്നു.