Wednesday, October 15, 2025

മനസ്സ് മാറ്റി അനിത ആനന്ദ്: വീണ്ടും ജനവിധി തേടും

Transport Minister Anand says she’s seeking re-election

ഓട്ടവ : മനസ്സ് മാറ്റി ഗതാഗത, ആഭ്യന്തര വ്യാപാര മന്ത്രി അനിത ആനന്ദ്. വരാനിരിക്കുന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് അനിത. ജനുവരിയിൽ, വീണ്ടും തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഇല്ലെന്ന് അവർ പ്രഖ്യാപിച്ചിരുന്നു. ലിബറൽ പാർട്ടി നേതൃത്വത്തിലേക്കും മത്സരിക്കില്ലെന്നും അനിത ആനന്ദ് വ്യക്തമാക്കിയിരുന്നു.

എന്നാൽ, അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ വ്യാപാര ഭീഷണിയെ തുടർന്നുള്ള ആഭ്യന്തര വ്യാപാര തടസ്സങ്ങൾ ഒഴിവാക്കാൻ പ്രവിശ്യകളെ സഹായിക്കാൻ ഫെഡറൽ രാഷ്ട്രീയത്തിൽ തുടരാൻ തന്നെ പ്രേരിപ്പിക്കുന്നതായി അവർ ഇപ്പോൾ പറയുന്നു. പിന്മാറാനുള്ള തീരുമാനം എടുക്കുമ്പോൾ കാനഡ ഇപ്പോളുള്ള പ്രതിസന്ധിൽ ആയിരുന്നില്ലെന്നും അനിത ആനന്ദ് പറഞ്ഞു.

പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ജനുവരി 6 ന് സ്ഥാനമൊഴിയുമെന്ന് പറഞ്ഞതുമുതൽ ലിബറൽ പാർട്ടി വിവിധ സർവേകളിൽ വലിയ നേട്ടം കൈവരിച്ചിട്ടുണ്ട്. എന്നാൽ, തൻ്റെ തീരുമാനം രാഷ്ട്രീയപരമല്ലെന്ന് അനിത ആനന്ദ് പറയുന്നു. ഒൻ്റാരിയോ ഓക്ക്‌വിൽ ബെൽവെതർ റൈഡിങ്ങിൽ നിന്നും മത്സരിക്കുമെന്നും അവർ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!