Sunday, August 17, 2025

കാനഡ പോസ്റ്റ്-യൂണിയൻ കരാർ ചർച്ചയ്ക്ക് ഇന്ന് തുടക്കം

Canada Post, union to return to negotiations Saturday

ഓട്ടവ : കാനഡ പോസ്റ്റ്- കനേഡിയൻ പോസ്റ്റൽ വർക്കേഴ്‌സ് യൂണിയൻ കരാർ ചർച്ചയ്ക്ക് ഇന്ന് വീണ്ടും തുടക്കമാകും. ഫെഡറൽ മധ്യസ്ഥൻ്റെ സഹായത്തോടെ രണ്ട് ദിവസത്തേക്ക് ഇരുപക്ഷവും ചർച്ച നടത്തുമെന്ന് കനേഡിയൻ പോസ്റ്റൽ വർക്കേഴ്‌സ് യൂണിയൻ അറിയിച്ചു. അതേസമയം, കാനഡ പോസ്റ്റ് അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങളും മറ്റും പരിശോധിക്കുന്ന ഫെഡറൽ അന്വേഷണത്തിൻ്റെ ഭാഗമായുള്ള ഹിയറിങ്ങിലും ഇരുപക്ഷവും പങ്കെടുക്കും. കാനഡ ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡ് ഹിയറിങ്ങുകൾ മാർച്ച് 3, 4 തീയതികളിൽ നടക്കും.

വേതന വർധന, തൊഴിൽ സുരക്ഷ, സുരക്ഷിതമായ ജോലിസ്ഥലങ്ങൾ, വാരാന്ത്യ ഡെലിവറികൾക്ക് ആവശ്യത്തിന് സ്റ്റാഫ് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 2024 നവംബറിൽ, കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്‌സ് (CUPW) പ്രതിനിധീകരിക്കുന്ന ഏകദേശം 55,000 കാനഡ പോസ്റ്റ് ജീവനക്കാർ രാജ്യവ്യാപകമായി പണിമുടക്കിയിരുന്നു. തുടർന്ന് ഫെഡറൽ സർക്കാർ പണിമുടക്ക് അവസാനിപ്പിക്കാൻ ലേബർ ബോർഡിന് നിർദ്ദേശം നൽകി. ലേബർ ബോർഡ് ഇടപെടലിലൂടെ ഡിസംബറിൽ പണിമുടക്ക് അവസാനിപ്പിച്ച് ജീവനക്കാർ ജോലിയിൽ തിരിച്ചെത്തിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!