എഡ്മിന്‍റൻ : അതിശൈത്യ കാലാവസ്ഥയിൽ കാനഡ-യുഎസ് അതിർത്തി കടന്നെത്തിയ അനധികൃത കുടിയേറ്റക്കാരെ പിടികൂടിയതായി കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA). ഫെബ്രുവരി 3 ന്, ആൽബർട്ടയിലെ കൗട്ട്സിനടുത്തുള്ള അതിർത്തിയിലൂടെയാണ് ഒമ്പത് പേരടങ്ങുന്ന സംഘം എത്തിയത്. പിടിയിലായ ഇവർ വെനസ്വേല, കൊളംബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് CBSA റിപ്പോർട്ട് ചെയ്തു.

അതിർത്തി കടന്നെത്തിയ അഞ്ച് യുവാക്കളും നാല് മുതിർന്നവരും അടങ്ങിയ സംഘത്തെ കസ്റ്റംസ് നിയമപ്രകാരം അറസ്റ്റ് ചെയ്യുകയും കാനഡ ബോർഡർ സർവീസസ് ഏജൻസിക്ക് (CBSA) കൈമാറുകയും ചെയ്തതായി ആൽബർട്ട RCMP അറിയിച്ചു. പിന്നീട് എല്ലാ അനധികൃത കുടിയേറ്റക്കാരെയും കനേഡിയൻ അധികൃതർ യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് (ഐസിഇ) എൻഫോഴ്‌സ്‌മെൻ്റ് ആൻഡ് റിമൂവൽ ഓപ്പറേഷൻസ് യൂണിറ്റിന് കൈമാറി.