Friday, March 13, 2026

ഐപിസി കുടുംബ സംഗമം: കാനഡ പ്രമോഷണല്‍ യോഗം ഇന്ന് ടൊറൻ്റോയിൽ

IPC Family Reunion: Canada Promotional Meeting in Toronto Today

ടൊറൻ്റോ : വടക്കേ അമേരിക്കയിലെ ഐപിസി സഭകളുടെ 20-ാമത് കുടുംബ സംഗമത്തിന്‍റെ പ്രചരണാര്‍ത്ഥം കാനഡയിൽ പ്രമോഷണല്‍ യോഗം സംഘടിപ്പിക്കുന്നു. ഇന്ന് (മാർച്ച് 1 ശനിയാഴ്ച) വൈകിട്ട് അഞ്ചരയ്ക്ക് ടൊറൻ്റോ കേരള ക്രിസ്ത്യൻ അസംബ്ലി ചർച്ചിൽ (121 Norfinch Dr, Toronto, ON M3N 1W8, Canada) നടക്കുന്ന യോഗത്തിൽ പാസ്റ്റർ ഡോ. ഷിബു തോമസ് (USA) മുഖ്യ പ്രഭാഷണം നടത്തും. കാനഡ പ്രമോഷണല്‍ യോഗത്തിന് നാഷണൽ സെക്രട്ടറി ഫിന്നി എബ്രഹാം, ദേശീയ ഭാരവാഹികളായ പാസ്റ്റർ സാം വർഗീസ്, ഏബ്രഹാം മോനീസ് ജോർജ്, റോബിൻ ജോൺ, സൂസൻ ജോൺസൺ, പാസ്റ്റർ എബി കെ. ബെൻ, റോയി ഫിലിപ്പ്, ടിജോ തോമസ് എന്നിവർ നേതൃത്വം നൽകും.

ജൂലൈ 17 മുതൽ 20 വരെ നാല് ദിവസങ്ങളിലായി ആൽബർട്ട എഡ്മിന്‍റനിൽ നടക്കുന്ന ഐപിസി കുടുംബ സംഗമത്തിൽ വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭ അംഗങ്ങൾ അടക്കം നിരവധി പേർ പങ്കെടുക്കും. കുടുംബ സംഗമ രജിസ്‌ട്രേഷനുള്ള അവസാന തീയതി മാർച്ച് 31. വെബ്സൈറ്റ് : www.ipcfamilyconference.org

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!