ന്യൂയോർക്ക് : ഔട്ട്‌ലുക്ക് ഉൾപ്പെടെ നിരവധി മൈക്രോസോഫ്റ്റ് പ്രോഗ്രാമുകൾ ശനിയാഴ്ച ഉച്ചകഴിഞ്ഞ് പ്രവർത്തനരഹിതമായതായി ഔട്ട്‌ടേജ് ട്രാക്കിങ് വെബ്‌സൈറ്റ് ഡൗൺഡിറ്റക്ടർ റിപ്പോർട്ട് ചെയ്തു. നിരവധി ഉപയോക്താക്കൾക്ക് ഔട്ട്‌ലുക്ക് ഫീച്ചറുകളും സേവനങ്ങളും ആക്‌സസ് ചെയ്യാൻ കഴിയുന്നില്ലെന്നും പ്രശ്നം അന്വേഷിക്കുകയാണെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.

ഉച്ചകഴിഞ്ഞ് 3:40-ന് ശേഷമാണ് പ്രശ്നം ആരംഭിച്ചത്. വൈകിട്ട് നാല് മണി വരെ നാലായിരത്തിലധികം ഉപയോക്താക്കൾ തടസ്സം നേരിടുന്നുണ്ടെന്ന് ഡൗൺഡിറ്റക്ടർ അറിയിച്ചു.