വിനിപെഗ് : സർവകലാശാലാ അധികൃതരുമായുള്ള കരാർ ചർച്ച പരാജയപ്പെട്ടാൽ അടുത്ത ആഴ്ച മുതൽ പണിമുടക്കുമെന്ന് മാനിറ്റോബ സർവകലാശാല ഫാക്കൽറ്റി അസോസിയേഷൻ (യുഎംഎഫ്എ). ഓഗസ്റ്റ് മുതൽ കരാർ ചർച്ച നടക്കുന്നുണ്ടെന്നും എന്നാൽ ഇതുവരെ പരിഹാരമായിട്ടില്ലെന്നും മാനിറ്റോബ സർവകലാശാലയിലെ 1,300 പ്രൊഫസർമാരെയും ഇൻസ്ട്രക്ടർമാരെയും ലൈബ്രേറിയൻമാരെയും പ്രതിനിധീകരിക്കുന്ന UMFA പറയുന്നു.

ജോലി സാഹചര്യങ്ങൾ, ജോലിഭാരം, ശിശുപരിപാലനം എന്നിവയുൾപ്പെടെയുള്ള തങ്ങളുടെ ചില പ്രധാന പ്രശ്നങ്ങൾ സർവകലാശാലയുടെ അഡ്മിനിസ്ട്രേഷൻ പരിഗണിക്കുന്നില്ലെന്നും അസോസിയേഷൻ അറിയിച്ചു. UFMA യും യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷനും തമ്മിലുള്ള ചർച്ച മാർച്ച് 3 ന് പുനരാരംഭിക്കും. മാർച്ച് 6-ന് കരാർ ഒപ്പിട്ടില്ലെങ്കിൽ മാർച്ച് 10-ന് സമരം തുടങ്ങുമെന്നും അസോസിയേഷൻ പറയുന്നു.