Tuesday, June 9, 2026

SAAQclic അഴിമതി: പൊതു അന്വേഷണം ആരംഭിക്കും; പ്രീമിയർ ലെഗോൾട്ട്

Premier Legault calls for a public inquiry into SAAQclic

മൺട്രിയോൾ : വാർത്തകളിൽ ഇടം നേടിയ SAAQclic അഴിമതിയെക്കുറിച്ച് സ്വതന്ത്ര പൊതു അന്വേഷണം ആരംഭിക്കുമെന്ന് കെബെക്ക് പ്രീമിയർ ഫ്രാൻസ്വ ലെഗോൾട്ട്. പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം പരിഗണിച്ച് ഓഡിറ്റർ ജനറലിൻ്റെയും ഓട്ടോറിറ്റ് ഡെസ് മാർച്ച്‌സ് പബ്ലിക്‌സിൻ്റെയും പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ സർക്കാർ സെക്രട്ടറി ജനറലിന് നിർദ്ദേശം നൽകിയതായി അദ്ദേഹം പറഞ്ഞു. ഭാവിയിൽ സമാന തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ഇത്തരമൊരു പദ്ധതി എങ്ങനെ തയ്യാറാക്കി എന്ന് കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും പ്രീമിയർ വ്യക്തമാക്കി.

ഓട്ടോ ഇൻഷുറൻസ് ബോർഡായ സൊസൈറ്റ് ഡി എൽ അഷ്വറൻസ് ഓട്ടോമൊബൈൽ ഡു കെബെക്കിന് (SAAQ) ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം SAAQclic രൂപകൽപ്പന ചെയ്യുന്നതിന് 50 കോടി ഡോളർ ചിലവ് വന്നതായി പ്രവിശ്യയിലെ ഓഡിറ്റർ ജനറൽ റിപ്പോർട്ട് ചെയ്തിരുന്നു. അഴിമതി ആരോപണത്തെ തുടർന്ന് പ്രവിശ്യാ സൈബർ സുരക്ഷ, ഡിജിറ്റൽ മന്ത്രി എറിക് കെയർ വ്യാഴാഴ്ച രാജിവച്ചിരുന്നു. പ്രവിശ്യാ ഗതാഗത മന്ത്രി ജെനീവീവ് ഗിൽബോൾട്ട്, മുൻ മന്ത്രി ഫ്രാൻസ്വ ബോണാർഡെൽ എന്നിവർക്കും തനിക്കും SAAQclic അഴിമതിയെക്കുറിച്ച് അറിയില്ലെന്ന് എറിക് കെയർ പറഞ്ഞിരുന്നു. എന്നാൽ, കെയറും SAAQ ഉം തമ്മിൽ 2022 ൽ തന്നെ ചർച്ച നടന്നതായി പ്രവിശ്യയിലെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് അദ്ദേഹം 22 കോടി 20 ലക്ഷം ഡോളർ വീതം വിഭജിക്കാൻ സംസ്ഥാന കോർപ്പറേഷനെ അനുവദിച്ചുകൊണ്ട് ഒരു മന്ത്രിതല ഉത്തരവിൽ അദ്ദേഹം പിന്നീട് ഒപ്പുവച്ചതായും തെളിഞ്ഞിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!