ഓട്ടവ: നഗരത്തിലെ സൗത്ത് കീസിലെ വീട്ടിലെ ബേസ്മെൻ്റിലുണ്ടായ തീപിടുത്തത്തിൽ നിന്ന് അഗ്നിശമന സേനാംഗങ്ങൾ ഒരാളെ രക്ഷപ്പെടുത്തി. മാർച്ച് മൂന്നിനായിരുന്നു സംഭവം.

സെന്റ് പോൾ അവന്യൂവിലെ വീട്ടിലായിരുന്നു അപകടം. ബേസ്മെന്റിൽ നിന്ന് പുക ഉയരുന്നതിനെത്തുടർന്ന് വീട്ടുടമസ്ഥൻ അഗ്നിശമന സേനാംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നു. ബേസ്മെന്റിൽ തിരച്ചിൽ നടത്തിയ അഗ്നിശമന സേനാംഗങ്ങൾ ഒരാളെ കണ്ടെത്തുകയും രക്ഷപെടുത്തുകയും ചെയ്തു. അന്നേ ദിവസം തന്നെ നഗരത്തിന്റെ ഈസ്റ്റ് ഭാഗത്തെ റസ്റ്റോറന്റിൽ ഉണ്ടായ തീപിടുത്തവും അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണവിധേയമാക്കി.
