വൻകൂവർ : ഫെബ്രുവരിയിൽ വൻകൂവർ മേഖലയിലെ വീടുകളുടെ വിൽപ്പന ഇടിഞ്ഞതായി റിയൽ എസ്റ്റേറ്റ് ബോർഡ്. ഗ്രേറ്റർ വൻകൂവറിൽ കഴിഞ്ഞ മാസം മൊത്തം 1,827 വീടുകളാണ് വിറ്റത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11.7 ശതമാനവും 10 വർഷത്തെ സീസണൽ ശരാശരിയേക്കാൾ 28.9 ശതമാനവും കുറവാണ്.

അതേസമയം മുൻ മാസത്തേക്കാൾ 46 ശതമാനത്തിലധിവും 2024 ഫെബ്രുവരിയിൽ നിന്ന് 10.9% വർധനയിൽ വിപണിയിൽ പുതുതായി ലിസ്റ്റുചെയ്ത പ്രോപ്പർട്ടികളുടെ എണ്ണം 5,057 ആയി ഉയർന്നു. എന്നാൽ, ഫെബ്രുവരിയിലെ വീടുകളുടെ ശരാശരി വില 1,169,100 ഡോളറായിരുന്നു. ഇത് മുൻ വർഷത്തേക്കാൾ 1.1 ശതമാനവും ജനുവരിയിൽ നിന്ന് 0.3 ശതമാനവും കുറവാണ്.