ടൊറൻ്റോ : കാനഡയിലെ ഫെഡറൽ തിരഞ്ഞെടുപ്പിലേക്കു കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചവരിൽ ഉൾപ്പെടുന്ന ബെലൻ്റ് മാത്യുവിന് വേണ്ടി ടീം ബെലൻ്റ്, മലയാളികൾക്കായി ഫണ്ട് റെയ്സിങ് സംഗമം ഒരുക്കുന്നു. പ്രചാരണരംഗത്ത് വളൻ്റിയർമാരായി പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്കും പങ്കെടുക്കാം. സ്കാർബ്റോ സെന്‍റർ-ഡോൺ വാലി ഈസ്റ്റ് റൈഡിങ്ങിലെ കൺസർവേറ്റീവ് സ്ഥാനാർത്ഥിയാണ് ബെലൻ്റ്. വരാനിരിക്കുന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ അംഗീകൃത കക്ഷികളുടെ ഔദ്യോഗിക സ്ഥാനാർത്ഥിയായി ഇതുവരെ അംഗീകരിക്കപ്പെട്ടവരിലുള്ള ഏക മലയാളിയാണ് ബെലൻ്റ്.

തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മലയാളി സമൂഹത്തിന്‍റെ പിന്തുണ ഉറപ്പാക്കുകയാണ് ഫണ്ട് റെയ്സിങ് ഇവൻ്റിലൂടെ ലക്ഷ്യമിടുന്നത്. “ശക്തവും ഉത്തരവാദിത്തവുമുള്ള ഭരണസംവിധാനം ഉറപ്പാക്കാൻ മലയാളിസമൂഹത്തിന്‍റെയും സഹകരണം അനിവാര്യമാണ്. പ്രചാരണരംഗത്ത് മാറ്റം സൃഷ്ടിക്കുന്നതിന് വളൻ്റിയർമാരുടെ സഹായം വേണം. പ്രചാരണം ചെലവേറിയ പ്രക്രിയയായതിനാൽ ചെറുതും വലുതുമായ സംഭാവനയും ആവശ്യമാണ്. രാഷ്ട്രീയപാർട്ടികൾക്കുള്ള സംഭാവനകൾക്ക് ഫെഡറൽ ടാക്സ് ക്രെഡിറ്റ് ലഭിക്കുമെന്ന പ്രത്യേകതയമുള്ളതിനാൽ കൂടുതൽ സഹകരണം പ്രതീക്ഷിക്കുന്നു. “മലയാളിസമൂഹത്തിന്‍റെ കൂടി പ്രതിനിധിയായാണ് മൽസരിക്കുന്നതെന്നതിൽ അഭിമാനമുണ്ടെന്നും” ബെലൻ്റ് മാത്യു പറഞ്ഞു.

400 ഡോളറാണ് സംഭാവനയെങ്കിൽ അതിന്റെ 75% ശതമാനം വരെയാണ് നികുതികിഴിവ് ലഭിക്കുക. അതായത് 300 ഡോളർ. 400 മുതൽ 750 ഡോളർ വരെയുള്ള സംഭാവനകൾക്ക് 50% ടാക്സ് ക്രെഡിറ്റ് ലഭിക്കും. 750-ന് മുകളിലുള്ള സംഭാവനകൾക്ക് 33.33% ടാക്സ് ക്രെഡിറ്റ് ലഭിക്കുമെങ്കിലും പരമാവധി ലഭിക്കാവുന്ന തുക 650 ഡോളറായി നിജപ്പെടുത്തിയിട്ടുണ്ട്. മലയാളിസമൂഹത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെന്ന നിലയിൽ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുമെല്ലാം ഈ യജ്ഞത്തിൽ പങ്കാളികളാക്കാൻ ശ്രമിക്കണമെന്നും അഭ്യർഥിക്കുന്നു.
സംഭാവനകൾക്ക് : https://donvalleyeast.conservativeeda.ca/donate/
വളൻ്റിയറാകാൻ : https://donvalleyeast.conservativeeda.ca/donate/
ഫണ്ട് റെയ്സിങ് ഇവൻ്റിൽ പങ്കെടുക്കാൻ : https://www.eventbrite.com/e/fundraiser-event-with-conservative-candidate-belent-mathew-tickets-1261461789169?aff=oddtdtcreator