വിനിപെഗ് : യുഎസ് നടപ്പിലാക്കിയ താരിഫുകളുടെ പശ്ചാത്തലത്തിൽ പ്രവിശ്യ ലിക്കർ മാർട്ടുകളിൽ യുഎസ് മദ്യം വിൽക്കുന്നത് അവസാനിപ്പിക്കുമെന്ന് മാനിറ്റോബ പ്രീമിയർ വാബ് കിന്യൂ. കാനഡയ്ക്കും മെക്സിക്കോയ്ക്കും എതിരെ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയ താരിഫുകൾ ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നതോടെയാണ് നടപടി.

ഫെബ്രുവരിയിൽ താരിഫ് ഭീഷണിയുടെ സമയത്ത്, മാനിറ്റോബ അമേരിക്കൻ മദ്യം അലമാരയിൽ നിന്ന് നീക്കം ചെയ്യുകയും അമേരിക്കൻ മദ്യം സ്റ്റോക്ക് ചെയ്യരുതെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. തീരുവ ഭീഷണിയ്ക്ക് താൽക്കാലിക ഇളവ് നൽകിയതോടെ തീരുമാനം മാറ്റി. ക്രൗൺ കോർപ്പറേഷൻ്റെ ആൽക്കഹോൾ ഉൽപന്നങ്ങളിൽ ആറ് ശതമാനവും യുഎസിൽ നിന്നാണ് വരുന്നതെന്ന് മാനിറ്റോബ ലിക്കർ ആൻഡ് ലോട്ടറീസ് മേധാവി അറിയിച്ചു.