വൻകൂവർ : കനേഡിയൻ ഇറക്കുമതിക്ക് തീരുവ ചുമത്തിയതിൽ പ്രതിഷേധിച്ച് യുഎസ് കോൺസുലേറ്റിലേക്ക് വൻകൂവർ നിവാസികൾ റാലി നടത്തി. കാനഡയ്ക്കും മെക്സിക്കോയ്ക്കുമെതിരെ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ദീർഘകാലമായി ഭീഷണിപ്പെടുത്തിയിരുന്ന താരിഫുകൾ ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നതോടെ ടോക്ക് ഓഫും 50501 പ്രസ്ഥാനവും ചേർന്നാണ് റാലി സംഘടിപ്പിച്ചത്.

താരിഫുകൾക്കെതിരെയും പ്രത്യേകിച്ച് കാനഡയെ അമേരിക്കയുടെ 51-ാമത് സംസ്ഥാനം ആക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിനെതിരെയുമാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചതെന്ന് ടോക്ക് ഓഫ് പറയുന്നു. ശനിയാഴ്ചകളിൽ ഉച്ചകഴിഞ്ഞ് രണ്ടു മുതൽ മൂന്ന് വരെ പ്രതിവാര പ്രകടനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ടോക്ക് ഓഫ് അറിയിച്ചു.