വിനിപെഗ് : മാനിറ്റോബ ട്രാൻസ്കോണ ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം ഔദ്യോഗികമായി അവസാനിച്ചു. നാല് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. മാർച്ച് 18-നാണ് ഉപതിരഞ്ഞെടുപ്പ്. മുൻ എൻഡിപി വിദ്യാഭ്യാസ മന്ത്രി നെല്ലോ അൽട്ടോമറെ ജനുവരി 14-ന് ആന്തരിച്ചതോടെയാണ് ട്രാൻസ്കോണ റൈഡിങ്ങിൽ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ലിബറൽ പാർട്ടിക്ക് വേണ്ടി ബ്രാഡ് ബൗഡ്രൂ, എൻഡിപിക്ക് വേണ്ടി ഷാനൻ കോർബറ്റ്, പിസി സ്ഥാനാർത്ഥിയായി ഷോൺ നാസൺ എന്നിവരും സ്വതന്ത്ര സ്ഥാനാർത്ഥിയായി സൂസൻ ഓച്ച് എന്നിവരാണ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് ഇലക്ഷൻസ് മാനിറ്റോബ അറിയിച്ചു. മാർച്ച് 8 മുതൽ മാർച്ച് 17 വരെ പ്രാദേശിക തിരഞ്ഞെടുപ്പ് ഓഫീസിലും (100 പാക്വിൻ റോഡ്) മാർച്ച് 8 മുതൽ മാർച്ച് 15 വരെ ഓൾ സെയിൻ്റ്സ് ഉക്രേനിയൻ ഓർത്തഡോക്സ് ചർച്ചിലും (1500 ഡേ സ്ട്രീറ്റ്) മുൻകൂർ വോട്ടിങ് നടക്കുമെന്ന് ഇലക്ഷൻസ് മാനിറ്റോബ അറിയിച്ചു. മാനിറ്റോബയുടെ ചീഫ് ഇലക്ടറൽ ഓഫീസർ പോളിങ് കേന്ദ്രങ്ങൾ, സമയം എന്നിവയെ കുറിച്ച് വരും ദിവസങ്ങളിൽ വിവരങ്ങൾ നൽകും.