ടൊറൻ്റോ : കനത്ത മഴ കാരണം ഇന്ന് ടൊറൻ്റോയിലും ഗ്രേറ്റർ ടൊറൻ്റോ മേഖലയിലും വെള്ളപ്പൊക്കത്തിത്തിന് സാധ്യത ഉണ്ടെന്ന് എൻവയൺമെൻ്റ് കാനഡയുടെ മുന്നറിയിപ്പ്. ഈ മേഖലയിൽ ഒറ്റപ്പെട്ട ഇടിമിന്നലിന് സാധ്യതയുണ്ടെന്നും ടൊറൻ്റോയിൽ 15 മുതൽ 25 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. മിസ്സിസാഗ, ബ്രാംപ്ടൺ, ബർലിംഗ്ടൺ, ഓക്ക്‌വിൽ, ഹാമിൽട്ടൺ, ഹാൽട്ടൺ ഹിൽസ്, മിൽട്ടൺ, കിച്ചനർ എന്നീ മേഖലകാലിൽ മുന്നറിയിപ്പ് ബാധകമായിരിക്കും.

കനത്ത മഴയ്‌ക്കൊപ്പം മഞ്ഞ് ഉരുകുന്നതും കാരണം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും റോഡുകളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനും ഇടയാക്കും, ഫെഡറൽ ഏജൻസി മുന്നറിയിപ്പ് നൽകി. കനത്ത മഴയ്ക്ക് ഒപ്പം മണിക്കൂറിൽ 60 മുതൽ 80 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റും വീശും. ഇന്ന് രാത്രിയും തുടരുന്ന മഴ വ്യാഴാഴ്ച രാവിലെയോടെ കുറയും. എന്നാൽ, വ്യാഴാഴ്ച രാവിലെ മുതൽ വൈകിട്ട് വരെ കാറ്റ് വീശും, കാലാവസ്ഥാ ഏജൻസി കൂട്ടിച്ചേർത്തു. ബാരി, പാരി സൗണ്ട് എന്നിവയുൾപ്പെടെ കോട്ടേജ് കൗണ്ടിയുടെ ചില ഭാഗങ്ങളിൽ 30 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. വെള്ളപ്പൊക്കത്തെ കുറിച്ചുള്ള വിവരങ്ങൾക്ക്, പ്രാദേശിക സംരക്ഷണ അതോറിറ്റിയോ ഒൻ്റാരിയോ മന്ത്രാലയത്തിൻ്റെ പ്രകൃതിവിഭവ, ഫോറസ്ട്രി ഓഫീസുമായോ ബന്ധപ്പെടണം.