വിനിപെഗ് : വസന്തകാലം അടുത്തതോടെ നഗരത്തിലെ വിൻ്റർ റൂട്ട് പാർക്കിങ് നിരോധനം പിൻവലിച്ചതായി വിനിപെഗ് സിറ്റി പ്രഖ്യാപിച്ചു. ശൈത്യകാല റൂട്ടുകളിൽ പുലർച്ചെ 2 മുതൽ 7 വരെയായിരുന്നു പാർക്കിങ് നിരോധനം ഏർപ്പെടുത്തിയത്.

നിരോധന സമയത്ത് ശീതകാല റൂട്ടുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പിഴ ഈടാക്കിയിരുന്നു. നിലവിൽ, സിറ്റിയിൽ ബുധനാഴ്ച വരെ മറ്റ് ശൈത്യകാല പാർക്കിങ് നിരോധനങ്ങളൊന്നും നിലവിലില്ല.