കാൽഗറി : കഴിഞ്ഞ മാസം മുതൽ പണിമുടക്കുന്ന കാൽഗറി എഡ്യൂക്കേഷൻ ബോർഡിലെ 800 കസ്റ്റോഡിയൽ, മെയിൻ്റനൻസ് സ്റ്റാഫിന് പിന്തുണ പ്രഖ്യാപിച്ച് വിദ്യാർത്ഥികൾ രംഗത്ത്. ഫെബ്രുവരി 24 മുതൽ സമരം നടത്തുന്ന ജീവനക്കാരെ പിന്തുണച്ച് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ലോർഡ് ബീവർബ്രൂക്ക് ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾ പ്രകടനം നടത്തും.

വിദ്യാർത്ഥികളുടെ പിന്തുണ സ്വാഗതം ചെയ്യുന്നതായി ജീവനക്കാരെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) ലോക്കൽ 40 യൂണിയൻ പ്രസിഡൻ്റ് ക്ലേ ഗോർഡൻ പറഞ്ഞു. കുറഞ്ഞ വേതനം, സപ്പോർട്ട് തസ്തികകളിലെ ഒഴിവുകൾ എന്നിവ വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്നു. നല്ല വിദ്യാഭ്യാസത്തിന് നല്ല ശമ്പളവും സംതൃപ്തരായ സപ്പോർട്ട് സ്റ്റാഫും ആവശ്യമാണെന്ന് ക്ലേ ഗോർഡൻ പറയുന്നു.