ഓട്ടവ : ഇരു രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെ ദുർബലപ്പെടുത്തുന്ന, കാനഡ-യുഎസ് വ്യാപാരയുദ്ധം മൂന്നാം ദിവസത്തിലേക്ക് പ്രവേശിക്കുമ്പോൾ കൂടുതൽ താരിഫ് ഇളവുകൾ ഉണ്ടായേക്കുമെന്ന് സൂചന. കാനഡ-യുഎസ്-മെക്സിക്കോ കരാറിൽ (CUSMA) ഉൾപ്പെട്ടിട്ടുള്ള ഉൽപ്പന്നങ്ങൾക്ക് ഒരു മാസത്തേക്ക് താരിഫ് ഇളവ് പ്രതീക്ഷിക്കുന്നതായി യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്ക് സൂചന നൽകി. “ഒരു മാസത്തേക്കാണ് ഇളവ്,” വ്യാഴാഴ്ച രാവിലെ സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ ലുട്നിക്ക് അറിയിച്ചു.

അതേസമയം ഒരു ഔദ്യോഗിക കരാർ ഉണ്ടാക്കുന്നതുവരെ അഭിപ്രായം പറയാൻ ആകില്ലെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു. “താരിഫുകൾ നിലനിൽക്കും, അതിനാൽ പ്രതികാര താരിഫുകളും നിലനിൽക്കും,” ട്രൂഡോ പറഞ്ഞു. പ്രതികാര നടപടികളിൽ നിന്ന് കാനഡ പിന്നോട്ടില്ലെന്നും ട്രൂഡോ കൂട്ടിച്ചേർത്തു.